CHANGARAMKULAM

സംസ്ഥാനതല തദ്ദേശ ദിനാഘോഷം പ്രദർശന – വിപണന മേള തുടങ്ങി

സംസ്ഥാന തല തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി ചാലിശേരി മുലയംപറമ്പത്ത് കാവ് ക്ഷേത്ര മൈതാനിയിൽ പ്രദർശന – വിപണന – ഭക്ഷ്യ- പുഷ്പമേളക്ക് വ്യാഴാഴ്ച തുടക്കമായി തദ്ദേശ വകുപ്പ് മന്ത്രി അഡ്വ. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.രാവിലെ മൈതനാത്ത് ചിത്രകലാ ക്യാമ്പ് നടത്തിചിത്രരചനയിൽ കേരളത്തിൽ മികവ് തെളിയിച്ച പത്തോളം പ്രതിഭകൾ ക്യാമ്പിൽ പങ്കെടുത്തു.

ഭൂരിഭാഗം പേരും തൃത്താല മണ്ഡലത്തിൽ നിന്നുള്ളവരാണെന്നത് തദ്ദേശ ദിനാഘോഷത്തിന്റെ വേറിട്ട നിറച്ചാർത്തായി.എല്ലാവരുടേയും ചിത്രങ്ങൾ വ്യതസ്ഥമായിരുന്നു ചിത്ര രചനകൾ നാലു ദിവസം പ്രദർശന ഹാളിൽ പ്രദർശിപ്പിക്കും.വൈകിട്ടു മുതൽ പ്രദർശന – വിപണന മേള തുടങ്ങി മാടക്കത്തറ പഞ്ചായത്തിന്റെ സഹകരണത്തോടെ പുഷ്പമേളയും കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷ്യമേളയും സജീവമായി. 66 സ്റ്റാളുകളും പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുണ്ട്

വൈകീട്ട് ആറിന് ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയ്യേറ്റർ അവതരിപ്പിക്കുന്ന ക്ലാവർറാണി നാടകവും, ഫോക്ക് വോഴ്സിന്റെ നാടൻപാട്ടും അരങ്ങേറി. വെള്ളിയാഴ്ച വൈകീട്ട് 6 ന് 101 പേരുടെ പഞ്ചവാദ്യവും, 8 ന് പാട്ടബാക്കി നാടകവും അവതരിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button