പേരാകുന്നത്തെ ഡോക്ടർ പെരുമ:ആഹ്ലാദാരവത്തിൽ വെള്ളാഞ്ചേരി

തവനൂർ:പേരാകുന്നത്ത് കുടുംബത്തിലെ മൂന്ന് പേർ ഒരേ സമയം ഡോക്ടർമാർ ആയതിന്റെ ആഹ്ലാദത്തിലാണ് തവനൂർ വെള്ളാഞ്ചേരിയിലെ പേരാകുന്നത്ത് വീട്ടുകാർ.രണ്ട് പേർ ആയുർവേദ ഡോക്ടർമാർ ആയപ്പോൾ ഒരാൾ വെറ്റിനറി ഡോക്ടറായി.ശ്രീനിവാസന്റെയും കൃഷ്ണകുമാരിയുടെയും മകൾ അമ്പിളി മണ്ണുത്തി ഗവ. വെറ്റിനറി കോളജിലാണ് പഠിച്ചത്.ശിവശങ്കരന്റെയും രമണിയുടെയും മകൾ രേഖ തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജിൽ നിന്നുമാണ് ബി എ എം എസ് നേടിയത്.വേലായുധൻ – പ്രേമ ദമ്പതികളുടെ മകളും നേവിയിൽ നേവൽ ആർമമെന്റ് ഇൻസ്പെക്ഷൻ ഓഫിസർ ആയി ജോലി ചെയ്യുന്ന ജിതിന്റെ ഭാര്യയുമായ പ്രവീണ ഷൊർണൂർ വിഷ്ണു ആയുർവേദ കോളജിൽ നിന്നാണ് തന്റെ പഠനം പൂർത്തിയാക്കിയത്.
ജനുവരി ഏഴാം തീയതി വൈകിട്ട് പേരാകുന്നത്ത് കുടുംബാംഗങ്ങൾ ഇവർക്കായി അനുമോദന ചടങ്ങ് സംഘടിപ്പിക്കും. പ്രശസ്ത ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ ശ്രീജിത്ത് വെള്ളാഞ്ചേരി,സാമൂഹ്യപ്രവർത്തകയായ പി എം സ്വപ്ന, സുശാന്ത്, പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്
