എടപ്പാൾ: 79-ാം വയസ്സിൽ സംഗീതം അഭ്യസിച്ച് ഏവർക്കും പ്രചോദനമാവുകയാണ് എടപ്പാൾ സ്വദേശിനിയായ അമ്മിണി വാസുദേവൻ, ജനിച്ചത് അടൂർ ആണെങ്കിലും ടീച്ചറിന്റെ കർമരംഗം എടപ്പാളും പരിസരപ്രദേശങ്ങളും ആണ് . 1972-ൽ അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇവർ എടപ്പാളിനടുത്തുള്ള ഒതളൂർ ജി.യു.പി. സ്കൂൾ, ഇ.എം.യു.പി. സ്കൂൾ എടപ്പാൾ, ജി.എച്ച്.എസ്. വേങ്ങര, ജി.യു.പി.എസ്. പൈങ്കണ്ണൂർ, ജി.എൽ.പി.എസ്. തുയ്യം, ജി.എൽ.പി.എസ്. എടപ്പാൾ തുടങ്ങിയ വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഹിന്ദി ഒഴികെയുള്ള വിഷയങ്ങളിൽ ഇവർ അധ്യാപനം നടത്തി. നിരവധി ശിഷ്യസമ്പത്തുള്ള ഈ മുൻ അധ്യാപികയ്ക്ക് മക്കളായ സുജനും ഉദയസാനുവും സംഗീത പഠനത്തിന് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. കഴിഞ്ഞ 8 മാസമായി സംഗീതം അഭ്യസിക്കുന്ന അമ്മിണി വാസുദേവനെ സംഗീതം പഠിപ്പിക്കുന്നത് സംഗീത അധ്യാപകനായ മണികണ്ഠൻ മൂതൂരാണ്.
ചെറുപ്പം മുതലേ തനിക്ക് സംഗീതം പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്ന് അമ്മിണി വാസുദേവൻ പറയുന്നു. എടപ്പാളിൽ എത്തിയ ശേഷം സംഗീതം അഭ്യസിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അന്നത്തെ ജീവിത സാഹചര്യങ്ങൾ അതിന് തടസ്സമായി. 1999 മാർച്ചിലാണ് അമ്മിണി വാസുദേവൻ വിരമിച്ചത്. ഭർത്താവ് വാസുദേവൻ അധ്യാപകനായിരുന്നു. ഈ മുൻ അധ്യാപികയുടെ മക്കളും ചെറുമക്കളുമെല്ലാം സംഗീതം അഭ്യസിച്ചവരാണ്. കൊച്ചുമകൻ കീബോർഡ് വളരെ നന്നായി വായിക്കും.
ഇതിനെല്ലാം പുറമെ അമ്മിണി വാസുദേവൻ നല്ലൊരു കർഷക കൂടിയാണ്, തന്റെ പുരയിടത്തിൽ നിരവധി തരത്തിൽ ഉള്ള പച്ചക്കറികൾ കൃഷി ചെയ്യ്യുന്നു, വിരമിക്കൽ എന്നത് ജീവിതത്തിൽ ഇല്ലെന്ന കാര്യം ആണ് അമ്മിണി വാസുദേവൻ തന്റെ ജീവിതം കൊണ്ട് തെളിയിക്കുന്നത്, പുതിയ വിദ്യകൾ അഭ്യസിക്കാൻ പ്രായം ഒരു തടസമല്ല എന്ന് ടീച്ചർ തന്റെ സംഗീതഭ്യാസം കൊണ്ട് തെളിയിക്കുകയാണ്.
മഞ്ചേരി: പഠനം നടത്താൻ പ്രായമൊരു തടസ്സമല്ല. 60ാം വയസ്സിലും എസ്.എസ്.എൽ.സി പരീക്ഷക്കുള്ള തയാറെടുപ്പിലാണ് നെല്ലിപ്പറമ്പ് ചെട്ടിയങ്ങാടി ശ്രീവത്സം വീട്ടിൽ കുമാരി.…
എടക്കര: എടക്കര കുടിവെള്ള പദ്ധതിയുടെ ടാങ്കിന് സമീപത്തെ കാടുമൂടിയ പ്രദേശത്ത് തീ പടര്‍ന്നു. നാട്ടുകാരും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് തീയണച്ചു.…
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍ കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പകല്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍…
കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കിലും പണിക്കൂലിയും നികുതിയുമെല്ലാം ആനുപാതികമായി ചേരുമ്പോള്‍ വലിയ വില മാറ്റമുണ്ടാകും.…
മലപ്പുറം: താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട് മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച…
വനിതാദിനത്തോടനുബന്ധിച്ച് അസ്സബാഹ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം വെബിനാർ (08-03-25 ശനിയാഴ്ച) സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: മുഹമ്മദ്കോയ എം. എൻ.…