കോഴിക്കോട്

ഷഹബാസ് വധം: കുറ്റാരോപിതരായ അഞ്ച് വിദ്യാർഥികളും പ്ലസ് വൺ പ്രവേശനം നേടി, സ്‌കൂളിന് മുന്നിൽ പ്രതിഷേധം

താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ചു വിദ്യാർഥികളും പ്ലസ് വൺ പ്രവേശനം നേടി. താമരശ്ശേരി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലും കോഴിക്കോട് നഗരപരിധിയിലെ സ്‌കൂളുകളിലുമാണ് പ്രവേശനം നേടിയത്. താമരശ്ശേരി വൊക്കേഷൻ ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിൽ കെ എസ് യുവിന്റെയും എംഎസ്എഫിന്റെയും വൻ പ്രതിഷേധമാണുണ്ടായത്.പ്രവേശനം നൽകിയ നടപടി വേദനാജനകമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ പറഞ്ഞു ഹൈക്കോടതിയുടെ നിർദേശപ്രകാരം രാവിലെ 10 മണിയോടെയാണ് കുറ്റാരോപിതരായ വിദ്യാർഥികളെ പ്ലസ് വൺ പ്രവേശനത്തിനായി പുറത്തിറക്കിയത്. ഇതിൽ മൂന്നു പേർക്ക് താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് പ്രവേശനം ലഭിച്ചിരുന്നത്.

സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് ആയിരുന്നു താമരശ്ശേരി സ്‌കൂൾ പരിസരത്തുണ്ടായിരുന്നത്. അര മണിക്കൂറിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൂന്ന് കുട്ടികളെയും ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button