PUBLIC INFORMATION
ശ്രദ്ധിക്കണം; കന്നുകാലികളും വെയിലേറ്റു വാടിത്തുടങ്ങി
![](https://edappalnews.com/wp-content/uploads/2023/04/bd059bf4b02cdabc060acb395d6e-grande.jpg)
![](https://edappalnews.com/wp-content/uploads/2023/04/IMG-20230401-WA0145-1024x1024.jpg)
ചൂട് അധികരിച്ചതിനാൽ പകൽ 11 മുതൽ അഞ്ചുവരെ കന്നുകാലികളെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന വിധത്തിൽ പുറത്തേക്ക് വിടുകയോ വെയിലത്ത് കെട്ടിയിടുകയോ ചെയ്യരുതെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശം. ചൂട് വല്ലാതെ ഉയർന്ന നിൽക്കുന്നതിനാലാണ് നിർദ്ദേശം.
- ദീർഘനേരം നേരിട്ട് വെയിലേറ്റാൽ നിലവിലെ സാഹചര്യത്തിൽ കന്നുകാലികൾ കുഴഞ്ഞു വീഴാനും അത്യാഹിതത്തിനും സാധ്യത ഏറെയാണ്
- മേയ്ക്കുന്നതും തീറ്റ നൽകുന്നതും രാവിലെയും വൈകിട്ടുമായി ക്രമപ്പെടുത്തുക പലതവണയായി തീറ്റ നൽകുന്നതാണ് നല്ലത്.
- കാലികൾക്ക് എപ്പോഴും ശുദ്ധജലം ഉറപ്പാക്കണം. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ധാതുലവണങ്ങളും ഉറപ്പാക്കണം. വീടിന് പുറത്തും കന്നുകാലികൾക്കായി ശുദ്ധജലം കരുതി വെക്കാം. ഒട്ടേറെ വീട്ടുകാർ പക്ഷികൾക്കായി ഇത്തരത്തിൽ വെള്ളം വീടിന് പുറത്തും തൊടിയിലുമായി കരുതിവയ്ക്കുന്നുണ്ട്.
- കന്നുകാലികൾ കുഴഞ്ഞു വീഴുകയോ മറ്റോ ചെയ്താൽ വെറ്റിനറി ഡോക്ടറുടെ സേവനം തേടണം,വിവരം മൃഗാശുപത്രിയിൽ അറിയിക്കണം.
![](http://edappalnews.com/wp-content/uploads/2025/01/logo.png)