EDAPPAL

ശോഭയാത്രയ്ക്ക് മിഴി വേകി വൈവിദ്യമാർന്ന പ്ലോട്ടുകൾ

എടപ്പാൾ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ശോഭയാത്രകൾക്ക് വൈവിദ്യമാർന്നതും നിറവും ഭംഗിയും നിറഞ്ഞ രഞ്ജീഷ് പോട്ടൂരിൻ്റെ പ്ലോട്ടുകൾ ഏറെ ശ്രദ്ധ നേടി. ഉത്സവങ്ങൾക്കും ശോഭയാത്രകൾക്കും വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് രഞ്ജീഷിന്റെ കലാസൃഷ്ടികൾക്ക് എപ്പോഴും ഒരു മുതൽക്കൂട്ട് ആണ്. മാത്രമല്ല നല്ല പരിഗണയും ലഭിക്കാറുണ്ട്. കഴിഞ്ഞ ഉത്സവ സീസണിൽ രഞ്ജീഷ് നിർമ്മിച്ച റോബോട്ടിക് കരിങ്കാളി ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. പുതുമയും സാങ്കേതികതയും ഒത്തുചേരുന്ന ഇദ്ദേഹത്തിന്റെ സൃഷ്ടികൾ കുട്ടികളിൽ നിന്നും മുതിർന്നവരിലേക്കുമുള്ള എല്ലാവരുടെയും കൗതുകം പിടിച്ചുപറ്റുന്നതാണ്. ആവശ്യക്കാർക്ക് അവരുടെ ഇഷ്ടാനുസൃതമായി വിവിധ തീമുകളിൽ പ്ലോട്ടുകൾ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചു നൽകാറുണ്ടന്ന് രഞ്ജീഷ് പറഞ്ഞു.
.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button