EDAPPAL
ശുദ്ധമായ പൊതു ജീവിതത്തിന്റെ കണ്ണാടിയായിരുന്നു ഗാന്ധിജി ; മുല്ലപ്പള്ളി രാമചന്ദ്രൻ


കുറ്റിപ്പുറം : ശുദ്ധമായ പൊതുജീവിതത്തിന്റെ കണ്ണാടിയായിരുന്നു മഹാത്മാഗാന്ധിയെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. അഴിമതിക്കെതിരായ നിതാന്തമായ പ്രവർത്തനം നടത്തണെമെങ്കിൽ ഗാന്ധിജി നയിച്ച വഴിയാണ് നമുക്ക് മുൻപിലുള്ളതെന്നും 75-മത് സർവോദയ മേള ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. കോലോത്ത് ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഉണ്ണികൃഷ്ണൻ പൊന്നാനി ആമുഖ പ്രഭാഷണവും മുൻ എംപി സി.ഹരിദാസ് അധ്യക്ഷനായ ചടങ്ങിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ് മോഹൻ മുഖ്യപ്രഭാഷണവും നടത്തി. ഇബ്രാഹിം മുതൂർ, സലാം പോത്തനൂർ, ഉമ്മർ ചിറക്കൽ, രവീന്ദ്രൻ, ഉണ്ണീൻകുട്ടി.കെ, വേണു.പി, വിശ്വൻ തുടങ്ങിയവർ സംസാരിച്ചു.
