തിരൂർ : ജനകീയ കൂട്ടായ്മയിൽ വിജയകരമായ മൂന്നു വർഷങ്ങൾ പിന്നിട്ട തിരൂരിലെ ശിഹാബ് തങ്ങൾ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി സഹകരണ ഹോസ്പിറ്റൽ നാലാം വർഷത്തിലേക്ക്. ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി നിരാലംബരായ രോഗികൾക്ക് 100 സൗജന്യ ഡയാലിസിസ് ചെയ്തുകൊടുക്കും. ലഹരിവിരുദ്ധ കാമ്പയിനുകളും സംഘടിപ്പിക്കും. മൂന്നു വർഷത്തിനുള്ളിൽ ഏകദേശം 3.5 ലക്ഷത്തിനുമുകളിൽ ഒ.പി. മുഖാന്തരവും ഒരു വർഷത്തിനകം ഒ.പി. വഴി 1.5 ലക്ഷത്തിലധികവും ഐ.പി.യിലായി 8000-ലധികവും ജനങ്ങൾ ആശുപത്രിയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മുപ്പത്തിയഞ്ചോളം സൂപ്പർ സ്പെഷ്യാലിറ്റി വകുപ്പുകളിലായി ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. പ്രവർത്തനമാരംഭിച്ച് എട്ടു മാസത്തിനുള്ളിൽ 800 ഡയാലിസിസും പത്തു മാസത്തിനകം 137 ആൻജിയോപ്ലാസ്റ്റികളും കാർഡിയോളജി വിഭാഗത്തിൽ നടത്തി. തിരൂരിലെ ആദ്യത്തെ സമ്പൂർണ ക്രിട്ടിക്കൽ കെയർ വിഭാഗം തുടങ്ങി. 200-ലധികം തീവ്രപരിചരണവിഭാഗം രോഗികൾക്ക് ആശ്വാസം നൽകാൻ സാധിച്ചതിലും ഹോസ്പിറ്റലിന്‍റെ ജനകീയത തെളിയിക്കാൻ കഴിഞ്ഞതായി ചെയർമാൻ വ്യക്തമാക്കി. ഹോസ്പിറ്റലിനു കീഴിലുള്ള ശിഹാബ് തങ്ങൾ പാരാമെഡിക്കൽ സയൻസിൽ ടിസ്സ് യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ പത്ത് ബാച്ചുകളിലായി 197 വിദ്യാർഥികൾ പഠനം നടത്തുകയും അവർക്ക് പരിശീലനത്തിനായി സ്ഥാപനത്തെ ഉപയോഗപ്പെടുത്തുന്നുമുണ്ട്. പത്രസമ്മേളനത്തിൽ ഹോസ്പിറ്റൽ ചെയർമാൻ അബ്ദുറഹിമാൻ രണ്ടത്താണി, വൈസ് ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി, ഡയറക്ടർമാരായ പാറപ്പുറത്ത് ബാവ ഹാജി, വള്ളിയേങ്ങൽ മുഹമ്മദ്കുട്ടി ഹാജി, കൈപ്പാടത്ത് അബ്ദുൽ വാഹിദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ. അബ്ദുൽ റഷീദ്, മാനേജർ കെ.പി. ഫസലുദ്ദീൻ, ഓപ്പറേഷൻസ് ഹെഡ് ജസ്റ്റിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
മണ്ണാർക്കാട്: നിരോധിത ലഹരിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കാൻ മണ്ണാർക്കാട് ജനകീയ കൂട്ടായ്മയുടെ പ്രവർത്തനം ശക്തമാക്കുന്നു. മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന…
` കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസ പൊതു പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക്…
മഞ്ചേരി: പഠനം നടത്താൻ പ്രായമൊരു തടസ്സമല്ല. 60ാം വയസ്സിലും എസ്.എസ്.എൽ.സി പരീക്ഷക്കുള്ള തയാറെടുപ്പിലാണ് നെല്ലിപ്പറമ്പ് ചെട്ടിയങ്ങാടി ശ്രീവത്സം വീട്ടിൽ കുമാരി.…
എടക്കര: എടക്കര കുടിവെള്ള പദ്ധതിയുടെ ടാങ്കിന് സമീപത്തെ കാടുമൂടിയ പ്രദേശത്ത് തീ പടര്‍ന്നു. നാട്ടുകാരും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് തീയണച്ചു.…
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍ കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പകല്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍…
കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കിലും പണിക്കൂലിയും നികുതിയുമെല്ലാം ആനുപാതികമായി ചേരുമ്പോള്‍ വലിയ വില മാറ്റമുണ്ടാകും.…