EDAPPAL
ശലഭം ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
എടപ്പാൾ: നാഷണൽ ഹെൽത്ത് മിഷൻ ശലഭം പദ്ധതിയുടെ ഭാഗമായി വട്ടംകുളം കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വട്ടംകുളം സി പി എൻ യു പി സ്കൂളിൽ കുട്ടികളുടെ ആരോഗ്യ പരിശോധന ക്യാമ്പ് നടന്നു.ശലഭം പോർട്ടലിൽ എല്ലാ കുട്ടികളുടെയും ആരോഗ്യ വിവരങ്ങൾ രേഖപ്പെടുത്തി.പരിപാടിയുടെ ഉദ്ഘാടനം പ്രധാന അധ്യാപിക കെ വി നസീമ നിർവഹിച്ചു സ്റ്റാഫ് സെക്രട്ടറി സി സജി അധ്യക്ഷൻ ആയി. ആരോഗ്യ പ്രവർത്തകരായ അർച്ചന,വിനീത വിനോദ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.സില്ജിജോസ്,പി ഷീജ,സി സന്ധ്യ, കെ വി ഷാനിബ. ഇ പി സുരേഷ് എന്നിവർ പ്രസംഗിച്ചു