ഐഡിയൽ കോളേജിൽ ‘അസ്ത്ര.26’ മാനേജ്മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു
കടകശ്ശേരി ഐഡിയൽ കോളേജിൽ സംഘടിപ്പിച്ച അസ്ത്ര 26 – മാനേജ്മെന്റ് ഫെസ്റ്റ് ഐഡിയൽ മാനേജർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്യുന്നു
തവനൂർ :കടകശ്ശേരി ഐഡിയൽ കോളേജിലെ പി.ജി. ഡിപ്പാർട്ട്മെൻ്റ് ഓഫ്
കൊമേഴ്‌സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അസ്ത്ര.26 എന്ന പേരിൽ മാനേജ്മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ നേതൃ കഴിവുകളും നിർവഹണ ശേഷികളും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഫെസ്റ്റിൽ ബെസ്റ്റ് മാനേജർ, മാർക്കറ്റിംഗ് ഗെയിം, ഫിനാൻസ് ഗെയിം, ബിസിനസ് ക്വിസ്, ഇ-ഫുട്ബോൾ, ഫൈവ്സ് ഫുട്ബോൾ, ട്രഷർ ഹണ്ട്, റീൽ മേക്കിംഗ് തുടങ്ങി വ്യത്യസ്ത മത്സരങ്ങൾ നടന്നു. വിവിധ ഹയർ സെക്കൻ്ററി സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അടക്കം 300-ലധികം പേർ പങ്കെടുത്തു. ഐഡിയൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ സ്ഥാപകനും സി ഇ ഒയുമായ കെ. എ. മജീദ് ഫെസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രൊഫ. മൊയ്തീൻകുട്ടി പാറയിൽ മുഖ്യപ്രഭാഷണം നടത്തി. കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഭിലാഷ് ശങ്കർ, ഐഡിയൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ സെന്തിൽ കുമരൻ, വിവിധ ഡിപാർട്ട്മെൻ്റ് തലവൻമാരായ എം സെഹീന, എസ് സുധീഷ്, ഹെന്ന അനൂപ്, എൻ അബ്ദുൽ ഫത്താഹ് , വിനീത എ പി, മുഹമ്മദ് മിഷ്ഹാബ് പ്രസംഗിച്ചു . വിജയികൾക്ക് ക്യാഷ് അവാർഡുകളും,സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.