EDAPPAL

ശക്തമായ കാറ്റും മഴയും കപ്പൂർ പഞ്ചായത്തിൽ വീടിന് മുകളിൽ തെങ്ങ് വീണ് വീട്ടുടമക്ക് പരിക്കേറ്റു

ഞായാറാഴ്ച വൈകീട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കപൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ താമസിക്കുന്ന ചേക്കോട് വലിയ പറമ്പിൽ കരിയന്റെ വീടിനു മുകളിലേക്ക് തെങ്ങ് വീണു നാശനഷ്ടങ്ങൾ ഉണ്ടായി . വീട്ടുടമ കരിയന്റെ തലയിൽ മുറിവ് പറ്റിയിട്ടുണ്ട് . തെങ്ങ് കടപുഴകിയാണ് വീണത് എങ്കിലും വൻ ദുരന്തമാണ് ഒഴിവായത് . വീടിന്റെ സൈഡ് ഭാഗം തകർന്നിട്ടുണ്ട് . രാത്രിയിൽ തന്നെ നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ നടന്നു. ഇന്ന് തന്നെ നാശനഷ്ടങ്ങൾ പഞ്ചായത്ത് അസി. എഞ്ചിനീയർ റിപ്പോർട്ട് തയ്യാറാക്കി വില്ലേജിലേക്ക് സമർപ്പിക്കുമെന്ന് കപൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ സ്ഥലം സന്ദർശിച്ചതിനു ശേഷം വീട്ടുകാരെ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button