Local newsTHRITHALA
വർദ്ധിച്ചു വരുന്ന മോഷണങ്ങൾ തടയുന്നതിനായി സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി തൃത്താല പോലീസ് പള്ളികളുടെയും, അമ്പലങ്ങളുടെയും ഭാരവാഹികളുടെ യോഗം വിളിച്ചു ചേർത്തു


ഇന്ന് തൃത്താല ജനമൈത്രി പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധയിടങ്ങളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ഭാരവാഹികളുടെ യോഗം തൃത്താല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.വിജയകുമാറിന്റെ നേതൃത്വത്തിൽ തൃത്താല പോലീസ് സ്റ്റേഷനിൽ വച്ച് നടന്നു. ക്ഷേത്രങ്ങളും പള്ളികളും കേന്ദ്രീകരിച്ച് നടക്കുന്ന മോഷണങ്ങളെ ചെറുക്കുന്നതിന് സ്വീകരിക്കേണ്ടതായ മുൻകരുതൽ മാർഗങ്ങളെ സംബന്ധിച്ചും മറ്റും തൃത്താല IOP വിജയകുമാർ സാർ യോഗത്തിൽ പങ്കെടുത്തവർക്ക് ബോധവൽക്കരണ ക്ലാസ് നൽകി.
