EDAPPAL

പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ പുത്രകാമേഷ്ടി യാഗം വെബ് സൈറ്റ് ലോഞ്ചിങ്


എടപ്പാൾ: സന്താന സൗഭാഗ്യത്തിനും സത്സന്താനലബ്ധിക്കുമായി പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന ഏഴു ദിവസം നീണ്ടു നിൽക്കുന്ന പുത്രകാമേഷ്ടി യാഗത്തിന്റെ വെബ് സൈറ്റ് അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ എം.ഡി.കെ.വി.അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ കെ.വി.കൃഷ്ണൻ ചങ്ങരംകുളം അധ്യക്ഷനായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി പി.എം.മനോജ് എമ്പ്രാന്തിരി, അമേരിക്കയിൽ ഹാർവാർഡ് യൂണിവേഴ്‌സിറ്റി പ്രൊഫ.ഡോ.മഹാദേവൻ,  നാറാസ് ഇട്ടിരവി നമ്പൂതിരി, കെ.എം.പരമേശ്വരൻ നമ്പൂതിരി, കുറുങ്ങാട് വാസുദേവൻ നമ്പൂതിരി, യു.വിശ്വനാഥൻ, കെ.വി.രാമകൃഷ്ണൻ, ഉണ്ണി ശുകപുരം, കണ്ണൻ പന്താവൂർ, രാജേഷ് പ്രശാന്തിയിൽ ,വൈശാഖ് കീഴേപ്പാട്ട് എന്നിവർ പ്രസംഗിച്ചു. വിപുലമായ സ്വാഗതസംഘം യോഗം 27-ന് മൂന്നു മണിക്ക് പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ ചേരും.
2023 ഫെബ്രുവരി 21 മുതൽ 28 വരെ നടക്കുന്ന യാഗത്തിൽ ദിവസേന മൂന്നു സവനങ്ങളെന്ന നിലയിൽ 21 സവനങ്ങളുണ്ടാകും. ഇതിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്നവർക്ക് ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. പങ്കെടുക്കാൻ താൽപര്യമുള്ളവർ puthrakameshtiyagam.com എന്ന സൈറ്റിൽ കയറിയാൽ വിവരങ്ങളറിയാം. ഫോൺ: 9946892333, 7907462384.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button