കോഴിക്കോട് മെഡിക്കൽ കോളേജിൽ രാത്രികാല പൊലീസ് സുരക്ഷ കൂട്ടണം; കമ്മീഷണർക്ക് കത്ത് നൽകി ആശുപത്രി സൂപ്രണ്ട്
May 15, 2023
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ രാത്രികാല പൊലീസ് സുരക്ഷ കൂട്ടണമെന്ന് ആശുപത്രി സൂപ്രണ്ട്. വനക്കാർക്കോ കൂട്ടിരിപ്പുകാർക്കോ ഇറങ്ങി നടക്കാനാവാസ്ഥ സ്ഥിതിയാണ്. ക്യാംപസിന്റെ പരിസരം ലഹരി മാഫിയയുടെ താവളമെന്ന് സൂപ്രണ്ട് പറഞ്ഞു. ലഹരി കൈമാറ്റത്തിന് ആശുപത്രി പരിസരം ഉപയോഗിക്കുന്നെന്നും പരാതിയിൽ പറയുന്നു. പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊലീസ് കമ്മീഷണർക്ക് കത്ത് നൽകി.നിയന്ത്രിക്കാൻ ശ്രമിക്കുന്ന സുരക്ഷാ ജീവനക്കാരെ ആക്രമിക്കുന്നു എന്നും പരാതിയിൽ വ്യക്തമാക്കുന്നു.