Categories: India

‘വോട്ട് കൊള്ള’: മാര്‍ച്ചില്‍ സംഘര്‍ഷം; രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി

&NewLine;<p class&equals;"wp-block-paragraph">ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ച സമഗ്ര വോട്ടര്‍ പട്ടിക ആരോപണത്തില്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധമിരമ്ബുകയാണ്&period;പാര്‍ലമെന്റിന് മുന്നില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്‌ ആരംഭിച്ചത്&period; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്കാണ് മാര്‍ച്ച്‌ നടത്തേണ്ടിയിരുന്നത്&period; എന്നാല്‍&comma; ട്രാന്‍സ്‌പോര്‍ട്ട് ഭവനുമുന്നില്‍ പോലീസ് മാര്‍ച്ച്‌ തടയുകയായിരുന്നു&period; പോലീസിന്റെ കിരാത നടപടിയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു പ്രതിപക്ഷ എംപിമാര്‍&period; മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി&comma; പ്രിയങ്ക ഗാന്ധി എംപി അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ &OpenCurlyQuote;വോട്ട് ചോരി’ &lpar;വോട്ട് മോഷണം&rpar; ആരോപണങ്ങളിലും ബിഹാറിലെ വോട്ടര്‍ പട്ടിക പുതുക്കലിലെ ക്രമക്കേടുകളിലും പ്രതിഷേധിച്ച്‌തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് &OpenCurlyQuote;ഇന്ത്യ’ മുന്നണിയുടെ വന്‍ മാര്‍ച്ച്‌ &period; ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മുന്നൂറോളം എംപിമാര്‍ പാര്‍ലമെന്റിലെ മകര്‍ദ്വാറില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനമായ നിര്‍വചന്‍ സദനിലേക്ക് മാര്‍ച്ച്‌ ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രതിഷേധ മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധിയെ കൂടാതെ &OpenCurlyQuote;ഇന്ത്യ’ മുന്നണിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളും എംപിമാരും പങ്കെടുത്തു&period; ജനാധിപത്യ പ്രക്രിയയെ തുരങ്കം വെച്ചുകൊണ്ട് ഭരണകക്ഷിയായ ബിജെപി സര്‍ക്കാര്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ സഖ്യം ആരോപിച്ചു&period; തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുതാര്യമായ നടപടി സ്വീകരിക്കണമെന്നും വോട്ടര്‍ പട്ടികയുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&OpenCurlyQuote;സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് ശുദ്ധമായ വോട്ടര്‍ പട്ടിക അത്യന്താപേക്ഷിതമാണ്&period; തിരഞ്ഞെടുപ്പ് കമ്മീഷനോടുള്ള ഞങ്ങളുടെ ആവശ്യം വ്യക്തമാണ് – സുതാര്യത പുലര്‍ത്തുക&comma; ഡിജിറ്റല്‍ വോട്ടര്‍ പട്ടികകള്‍ പുറത്തുവിടുക&comma; അതുവഴി ജനങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും അത് പരിശോധിക്കാന്‍ കഴിയും&comma;’ രാഹുല്‍ ഗാന്ധി &OpenCurlyQuote;എക്സ്’ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു&period; &OpenCurlyQuote;ഈ പോരാട്ടം നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാനാണ്&comma;’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രതിഷേധത്തിന് പൊതുജന പിന്തുണ തേടി കോണ്‍ഗ്രസ് ഞായറാഴ്ച ഓണ്‍ലൈന്‍ കാമ്ബെയ്‌നും ആരംഭിച്ചിരുന്നു&period; ഇതിന്റെ ഭാഗമായി votechori&period;in&sol;ecdemand എന്ന വെബ് പോര്‍ട്ടലും 9650003420 എന്ന മിസ്ഡ് കോള്‍ നമ്ബറും രാഹുല്‍ ഗാന്ധി പങ്കുവെച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതേസമയം&comma; കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടര്‍ രണ്ട് തവണ വോട്ട് ചെയ്തു എന്ന രാഹുല്‍ ഗാന്ധിയുടെ അവകാശവാദത്തിന് തെളിവ് തേടി കര്‍ണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ &lpar;സിഇഒ&rpar; അദ്ദേഹത്തിന് കത്തയച്ചിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരും; 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കുറവില്ല. ഇന്നലത്തെ വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റ്. പീക്ക് ടൈം ആവശ്യകത 4785…

4 hours ago

ഇടുക്കിയില്‍ കനത്ത മഴയിൽ മണ്ണിടിച്ചില്‍, രണ്ടു മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തൊടുപുഴ: ഇടുക്കി വട്ടവട കൊട്ടക്കമ്പൂരില്‍ മണ്ണിടിച്ചില്‍. ഷെഡിന് മുകളിലേക്ക് മണ്ണ് വീണ് രണ്ടുപേര്‍ മരിച്ചു. കൊട്ടക്കമ്പൂര്‍ സ്വദേശി ബാലകൃഷ്ണനും സഹോദരിയുമാണ്…

4 hours ago

ഒക്ടോബര്‍ 1 നകം ആധാര്‍ ബയോമെട്രിക് പരിശോധന പൂര്‍ത്തിയാക്കണം; ഇല്ലെങ്കില്‍ എല്‍പിജി സബ്‌സിഡിയില്ല

ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ ബയോമെട്രിക് ആധാര്‍ പ്രാമാണീകരണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍.അര്‍ഹരായ കുടുംബങ്ങള്‍ക്ക് മാത്രം സബ്സിഡി നിരക്കിലുള്ള പാചകവാതകം ലഭിക്കുന്നുണ്ടെന്ന്…

7 hours ago

ഒരാൾക്ക് ഒരു അരവണ മാത്രം; ശബരിമലയിൽ അരവണ നിയന്ത്രണം തുടരും

പത്തനംതിട്ട: ശബരിമലയിൽ അരവണ നിയന്ത്രണം തുടരും. ഒരാൾക്ക് ഒരു അരവണ മാത്രമാണ് ഞായറാഴ്ചയും നൽകുക. 20 ദിവസമായി അരവണ നിർമാണ…

9 hours ago

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

തിരുവനന്തപുരം: വിമാന കമ്പനിയായ ചിപ്സൺ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ , സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല.…

9 hours ago

സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നരണിപ്പുഴയില്‍ എക്സൈസ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു

ചങ്ങരംകുളം:നരണിപ്പുഴയില്‍ എക്സൈസ് വകുപ്പ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു.സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന എക്സൈസ് റിലാക്സ് പോയിന്റ് പദ്ധതിക്കാണ് പൊന്നാനി…

12 hours ago