വൈ സി എസ് വാർഷികാഘോഷങ്ങൾക്ക് സമാപനം
ചങ്ങരംകുളം:- മൂക്കുതല മക്കാലി വൈ സി എസ് ക്ലബ്ബിൻ്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ പ്രവർത്തകനുള്ള പ്രഥമ അവാർഡ് അഡ്വ. കെ. ശിവരാമന് ചാണ്ടി ഉമ്മൻ എം.എൽ.എ സമ്മാനിച്ചു. കെപിസിസി സെക്രട്ടറി കെ.പി. നൗഷാദലി മുഖ്യപ്രഭാഷണവും ഗാന്ധി അനുസ്മരണവും നടത്തി. ചടങ്ങിൽ ജോയൽ ഉണ്ണി, പ്രേമകുമാരൻ കോട്ടപ്പാട്ട്, ശ്രീധരൻ മാസ്റ്റർ, വാസുദേവൻ മാഷ്, പ്രണവം പ്രസാദ്, പ്രഗിലേഷ്, ശോഭ, സുമേഷ് പിടവനൂർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. കേസിക്ക, ഉണ്ണിയേട്ടൻ അനുസ്മരണം കെപിസിസി അംഗം ഷാജി കാളിയത്തേൽ നിർവഹിച്ചു. ഭാരത് ജോഡോ യാത്രികൻ യൂസഫ് ഷാജി വിദ്യാർത്ഥികളെ ആദരിച്ചു. ട്രിനിറ്റി ഐ ഹോസ്പിറ്റലുമായി ചേർന്ന് നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങുകൾക്ക് ശേഷം ചവിട്ടുകളി, ഏകപാത്രനാടകം, കുട്ടികളുടെ കലാപരിപാടികൾ, ആയോധനകലാപ്രദർശനം, ഗിന്നസ് സുബൈറിന്റെ ഗാനമേള എന്നിവ അരങ്ങേറി.സെക്രട്ടറി നിക്സൺ ചീരൻ സ്വാഗതവും വിനോദിനി നന്ദിയും പറഞ്ഞു.