വേൾഡ് സ്കൗട്ട്സ് ഡേ സെലിബ്രേഷൻ:
അന്താരാഷ്ട്ര വെബിനാർ സംഘടിപ്പിച്ചു.
തവനൂർ: കടകശ്ശേരി ഐഡിയൽ കാമ്പസിൽ വേൾഡ് സ്കൗട്ട്സ് ഡേ സെലിബ്രേഷൻ്റെ ഭാഗമായി സംഘടിപ്പിച്ച
അന്താരാഷ്ട്ര വെബിനാർ ഭാരത് സ്കൗട്ട് & ഗൈഡ്സ് നാഷണൽ ഡയറക്ടർ രാജ് കുമാർ കൗഷിക് ഉൽഘാടനം ചെയ്തു. ലണ്ടനിലെ സ്കൗട്ട് അവാർഡ് വിന്നർ
മാക്സ് വൂസി (Max Woosey) എന്ന വിദ്യാർത്ഥി മുഖ്യ അതിഥിയായിരുന്നു.
ഭാരത് സ്കൗട്ട് & ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ കെ പ്രഭാകരൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു
.
പരിചിന്തന ദിനം (Thinking Day) എന്ന ശീർഷകത്തിൽ ആഘോഷിച്ച വേൾഡ് സ്കൗട്ട് ഡേയിൽ ഐഡിയൽ കാമ്പസിൽ സൈക്ലിംഗ്, സ്റ്റാച്ചൂ, തുടങ്ങി ഒട്ടേറെ പ്രോഗ്രാമുകൾ നടന്നു
വെബിനാറിൽ മാനേജർ മജീദ് ഐഡിയൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സുനിൽ കുമാർ, അസിസ്റ്റൻ്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ നൂറുൽ അമീൻ, ഐഡിയൽ സ്കൗട്ട് ഇൻചാർജ് ഹുസൈൻ ചേകനൂർ, ഹൈസ്കൂൾ എച്ച് എം ചിത്രഹരിദാസ്, ഇംഗ്ലീഷ് സ്കൂൾ വൈസ് പ്രിൻസിപ്പാൾ പ്രിയ അരവിന്ദ് എന്നിവർ സംസാരിച്ചു