VELIYAMKODE
വെളിയങ്കോട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: 4 പേർക്ക് പരിക്ക്

വെളിയങ്കോട്: ചാവക്കാട് പൊന്നാനി ദേശീയപാതയിൽ വെളിയങ്കോട് പുത്തൻകുളം ബെസ്റ്റ് ടെയിൽസിന് മുൻവശമാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയ വെളിയങ്കോട് സ്വദേശികളായ സവാദ്, മുസ്തഫ, റഊഫ്, ശഹീർ എന്നിവരെ നാട്ടുകാർ ചേർന്ന് വെളിയങ്കോട് മെഡിസിറ്റി ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി ആലത്തിയൂർ ഇമ്പിച്ച ബാവ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തുടർന്ന് സാരമായി പരിക്കേറ്റ സവാദിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും റൗഫിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഷഹീറിനെ തൃശ്ശൂരിലെ എലൈറ്റ് മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
.
