Local newsTHAVANUR
പെരുന്നാളാഘോഷം തവനൂർ വൃദ്ധസദനത്തിലെ വയോജനങ്ങള്‍ക്കൊപ്പം ആഘോഷിച്ചു


തവനൂർ: കടകശ്ശേരി ഐഡിയൽ കാമ്പസിലെ അറബിക് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സാമൂഹ്യ സേവനരംഗത്തും ചാരിറ്റി പ്രവർത്തനങ്ങൾക്കും മുൻഗണന നൽകി രൂപീകരിച്ച ഐഡിയൽ റെയിൻബോ ക്ലബ്ബ് ഇത്തവണ പെരുന്നാളാഘോഷം തവനൂർ വൃദ്ധസദനത്തിലെ അപ്പുപ്പൻമാരോടും അമ്മൂമ്മമാരോടുമൊപ്പം ആഘോഷിച്ചു. അന്തേവാസികൾക്ക് പെരുന്നാൾ വിഭവങ്ങൾ, വസ്ത്രങ്ങൾ, സ്ഥാപനത്തിനാവശ്യമായ ക്ലീനിംഗ് മെറ്റീരിയലുകൾ എന്നിവ വിദ്യാർത്ഥികൾ സമ്മാനിച്ചു.
വ്യദ്ധ സദനത്തിലെ അമ്മമാർക്ക് കയ്യിൽ മെഹന്തിയിട്ട് തുടക്കമിട്ട ആഘോഷം പാട്ടും, പ്രസംഗവും, ഒപ്പനയും, വട്ടപ്പാട്ടും, ഡാൻസുമടക്കമുള്ള കലാപരിപാടികളാൽ മുഖരിതമായി. അറബിക് വിഭാഗം മേധാവി ഉമർ പുനത്തിൽ ഉദ്ഘാടനം ചെയ്തു, സൈനുൽ ആബിദ് കരുവാരകുണ്ട്, പി മുസ്ഥഫ , ഷാജഹാൻ പുറങ്ങ് ,എം ശാഹിദ്, നൗഫൽ വാഫി, മുഹമ്മദ് ഹനീഫ, പി ടി എം ആനക്കര, ബിന്ദു നായർ, ബദറുദ്ദീൻ, രമ്യ തുടങ്ങിയവർ നേതൃത്വം നൽകി
