വെളിയങ്കോട് പഞ്ചായത്ത് ജല ജീവൻ മിഷൻ സർവ്വകക്ഷി യോഗം ചേർന്നു


പൊന്നാനി : വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പൂർണ്ണമായും പരിഹരിക്കുന്നതിൻ്റെ ഭാഗമായി, വീടുകളിൽ ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന് വേണ്ടി കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ ജലജീവൻ മിഷൻ്റെ നടത്തിപ്പിനാവശ്യമായ ജലസംഭരണിക്കുള്ള സ്ഥലം വാങ്ങുന്നതിനായി വിഭവ സമാഹരണം നടത്തുന്നതിന് വേണ്ടി ജനപ്രതിനിധികളെയും, രാഷ്ട്രീയ, സാമൂഹ്യ, പൗര പ്രമുഖരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള സർവ്വകക്ഷി യോഗം ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പൊന്നാനി എംഎൽഎ പി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു .
ഇരുപത്തിയൊന്ന് ലക്ഷം ലിറ്റർ വെള്ളം സംഭരിച്ച് 8500 വീടുകളിൽ ശുദ്ധമായ കുടിവെള്ളം പൈപ്പിലൂടെ നൽകുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജലസംഭരണി നിർമ്മിക്കാനുള്ള ഭൂമി, പദ്ധതി പ്രദേശമായ എരമംഗലത്ത് കണ്ടെത്തി നൽകേണ്ടത് ഗ്രാമ പഞ്ചായത്താണന്നും, 2024 ൽ അവസാനിക്കുന്ന പദ്ധതിക്ക് സ്ഥലം ലഭ്യമാക്കുന്നതിനുള്ള തുക ഗ്രാമപഞ്ചായത്തിന് മാത്രമായി ഏറ്റെടുക്കാൻ സാധിക്കാത്തിനാൽ, എല്ലാ ജനങ്ങളും, സംഘടനകളും രംഗത്ത് വരണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ അഭിപ്രായപ്പെട്ടു .
ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ രാജൻ സ്വാഗതം പറഞ്ഞ യോഗത്തിൽ കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ രേഖ പി.നായർ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈർ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത്, സെയ്ത് പുഴക്കര, ബ്ലോക്ക് മെമ്പർ പി.അജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹുസൈൻ പാടത്തകായിൽ, ഷരീഫ, മുഹമ്മദ് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എജിനീയർ ശ്രീജിത്ത്, കാഡ് ടീം ലീഡർ അമൃത പ്രവീൺ, രാഷ്ട്രീയ-സാമൂഹ്യ-സംഘടനാ പ്രതിനിധികളായ യു.ബ്രദേഴ്സ് ബി.പി നാസർ കിളിയിൽ, ബക്കർ കിളിയിൽ, കെ
എം അനന്ത കൃഷ്ണൻ, സുനിൽ കാരാട്ടേൽ, എൻ.പി മൊയ്തുട്ടി ഹാജി, കെ.കെ ബീരാൻ കുട്ടി, ഷാജിറ മനാഫ്, പ്രൊഫ. വി.കെ ബേബി, സുരേഷ് പാട്ടത്തിൽ, കെ.വി തങ്കം, അരവിന്ദാക്ഷൻ പള്ളിയറ, കെ.രാമകൃഷ്ണൻ, ഉമ്മർ പാടത്തകായിൽ, വിനയൻ ചൈതന്യ, സി.സി അബൂബക്കർ, കെവീസ് അബൂബക്കർ, മംഗലത്തേൽ മൊയ്തു ഹാജി, സഫീൽ എന്ന ബേബി കുറൂട്ടി, പ്രകാശൻ മഞ്ചേരി, പി.രാജാറാം, മുഹമ്മദ് മൂരിയത്ത്, സി.കെ പ്രഭാകരൻ, പി.അശോകൻ, അസിസ്റ്റന്റ് സെക്രട്ടറി ടി.കവിത, കാർഡ് പ്രതിനിധി എൻ.പി ദീപക് തുടങ്ങിയവർ സംസാരിച്ചു .
