വെളിയങ്കോട് പഞ്ചായത്തിൽ യുഡിഎഫ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
April 27, 2023
എരമംഗലം: സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ വെളിയങ്കോട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർദ്ധന പിൻവലിക്കുക,കെട്ടിട നികുതി വർദ്ധനവ് പിൻവലിക്കുക, കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷ ഫീസ് വർദ്ധനവ് പിൻവലിക്കുക എന്നെ ആവശ്യങ്ങൾ ഉന്നയിച്ച നടത്തപ്പെട്ട പ്രതിഷേധ മാർച്ച് പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ പി പി യൂസഫലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെളിയംകോട് പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ബീരാൻകുട്ടി അധ്യക്ഷനായിരുന്നു. കെഎം അനന്തകൃഷ്ണൻ മാസ്റ്റർ,ഷമീർ ഇടിയാട്ടേൽ, ടി.പി കേരളീയൻ, പി. റംഷാദ് ടി.പി മുഹമ്മദ്, ടി. എ മജീദ്,മജീദ് പാടിയോടത്ത്,വി.പി അലി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. നവാസ് സെൻസി സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.