എ.ഐ ക്യാമറ തടയാനാവില്ല: ഹൈക്കോടതി


ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുവ്വാറ്റുപുഴ രാമമംഗലം സ്വദേശികളായ മോഹനനും ശാന്തയും നൽകിയ ഹർജി ഹൈകോടതി തള്ളി.
ഇരുചക്രവാഹന യാത്രികരെ ഹെൽമറ്റ് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് കോടതി വിലയിരുത്തി. ഹെൽമറ്റ് വയ്ക്കാൻ കഴിയാത്ത വിധം അസുഖമുള്ളവർ ഇരുചക്രവാഹന യാത്ര ഒഴിവാക്കുന്നതാണ് അഭികാമ്യമെന്നും കോടതി നിരീക്ഷിച്ചു.
ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എ.ഐ ക്യാമറകൾ സ്ഥാപിക്കുന്നത് നിരുൽസാഹപ്പെടുത്താനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പുതിയൊരു സംരഭം എന്ന നിലയിൽ ചില കുറവുകൾ ഉണ്ടായേക്കാം. അത് പരിഹരിക്കപ്പെടും: നീതിപീഠം വ്യക്തമാക്കി.
നിയമം ലംഘിച്ചില്ലെങ്കിൽ ഒരു ക്യാമറയും പിടികൂടില്ല. ഒരാൾക്കും ആരും പിഴ ചുമത്തുകയുമില്ല. അകാരണമായി പിഴ ഈടാക്കലിന് വിധേയമാകുന്ന പരമ്പരാഗത രീതിക്കാണ് എ.ഐ ക്യാമറകളുടെ സംസ്ഥാപനത്തോടെ അന്ത്യമായത്. വ്യക്തി വിരോധം തീർക്കാൻ ഒരാൾക്കും ഇനി മറ്റൊരാളുടെ മേൽ പിഴ ചുമത്താനാകില്ല. ഈ ഇനത്തിൽ ഒരു ഉദ്യോഗസ്ഥനും കൈക്കൂലി കീശയിലാക്കാനും കഴിയില്ല.
അത്തരമൊരു കുറ്റമറ്റ സംവിധാനത്തെയാണ് ചില വിവരദോഷികൾ കുട്ടകെട്ടി മറക്കാൻ ശ്രമിച്ചത്. കീറത്തുണികൊണ്ട് പൊതിയാൻ തുനിഞ്ഞത്. തലയിൽ ആൾപ്പാർപ്പില്ലാത്ത നിരുത്തരവാദികളെ കുറിച്ച് എന്തു പറയാൻ? വികസന പദ്ധതികളെ അഴിമതിയുടെ പുകമറ സൃഷ്ടിച്ച് തകർക്കാനുള്ള നീക്കങ്ങൾ എന്തുവില കൊടുത്തും തടയണം.
ഭരണമില്ലാത്തതിൻ്റെ “നീറ്റൽ” ചൊറിഞ്ഞ് തീർക്കുന്ന കോലീബി ത്രിവർണ്ണ സഖ്യത്തെ നമുക്ക് അവഗണിക്കാം. കേരളം മുന്നോട്ട് കുതിക്കട്ടെ. കുശുമ്പൻമാർ പിന്നോട്ട് തള്ളപ്പെടട്ടെ.
