വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മൊബൈൽ ലോക് അദാലത്ത് നടത്തി


നിയമ സേവന അതോറിറ്റി നിയമം വഴി പൊതു ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കേരള ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ മൊബൈൽ അദാലത്ത് പദ്ധതിയുടെ ഭാഗമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്തും , പൊന്നാനി ലീഗൽ .സർവ്വീസ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലോക് അദാലത്ത് ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു . മനുഷ്യാവകാശങ്ങൾ എന്ന വിഷയത്തിൽ അഡ്വ . വി..ഐ. എം . അശറഫ് , നിയമ ബോധവത്കരണ ക്ലാസ്സ് എടുത്തു . അദാലത്തിലേക്ക് എത്തപ്പെട്ട പരാതികൾ പൊന്നാനി ലീഗൽ സർവ്വീസ് കമ്മിറ്റി മുഖേന പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു . ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , പൊന്നാനി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി, റബാഹ് റക്കാസ് , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ.എ. ഉണ്ണികൃഷ്ണൻ , ഗ്രാമ പഞ്ചായത്ത് അംഗം പി . പ്രിയ , ആസൂത്രണ സമിതി ഉപാധ്യക്ഷൻ , കെ.എം.അനന്ദകൃഷ്ണൻ , തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷരീഫ മുഹമ്മദ് , റസ്ലത്ത് സെക്കീർ , റമീന ഇസ്മയിൽ , സബിന പുന്നക്കൽ , ലീഗൽ സർവ്വീസ് വളണ്ടിയർമാരാ യ , സജിനി , ശ്യാമിലി , അശ്വതി തുടങ്ങിയവർ നേത്യത്വം നല്കി . നിർവ്വഹണ ഉദ്യോഗസ്ഥർ , വിവിധ സംഘടന പ്രതിനിധികൾ , അങ്കണവാടി , കുടുംബശ്രീ ഭാരവാഹികൾ , തുടങ്ങിയവർ , തുടങ്ങിയവർ പങ്കെടുത്തു .
