KERALA
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു. 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷെമി ആശുപത്രി വിടുന്നത്.അഫാന്റെ കൊലപാതക പാരമ്ബരയെക്കുറിച്ച് ഷെമിയെ ബന്ധുക്കള്‍ അറിയിച്ചതിന് പിന്നാലെ അഫാനെ കാണണമെന്ന് ഷെമി ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷെമിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അഫാനെ കാണിക്കാൻ പൊലീസും ബന്ധുക്കളും തയ്യാറായില്ല.
ഫെബ്രുവരി 24-നായിരുന്നു നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊല നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്സാൻ, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. മാതാവ് ഷെമിയും മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. കൊലപാതകങ്ങള്‍ക്ക് ശേഷം അഫാൻ എലിവിഷം കഴിക്കുകയും പിന്നീട് പൊലീസില്‍ കീഴടങ്ങുകയും ചെയ്തു.
