CHANGARAMKULAM
കോക്കൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ എസ്എസ്എൽസി കൂട്ടായ്മയുടെ ലോഗോ പ്രകാശനം നടത്തി
കോക്കൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ എസ്എസ്എൽസി കൂട്ടായ്മയുടെ ലോഗോ പ്രകാശനം നടത്തി


ചങ്ങരംകുളം: കോക്കൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ 2003-04 അധ്യയന വർഷത്തിൽ എസ്എസ്എൽസി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥി കൂട്ടായ്മ “തിരികെ 2003-04” കൂട്ടായ്മയുടെ ലോഗോ പ്രകാശനം നടത്തി. ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീർ ലോഗോ പ്രകാശന കർമം ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുൻകാല അധ്യാപകരും മറ്റു വിശ്ഷ്ഠ വ്യക്തികളും 2003-04 അധ്യയന വർഷത്തിലെ എസ്എസ്എൽസി വിദ്യാർത്ഥികളും പങ്കെടുത്തു.
ഷംന സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം കൺവീനവർ സുധീഷ് അധ്യക്ഷനായി. 2003-04 വർഷത്തെ അധ്യാപകർ ആയിരുന്ന ഹസ്സൻ മാസ്റ്റർ, അഷ്‌റഫ് മാസ്റ്റർ, പിടിഎ പ്രസിഡന്റ് മുജീബ് കോക്കൂർ തുടങ്ങിയവർ പങ്കെടുത്തു. നവംബർ 5 ന് സ്കൂൾ അങ്കണത്തിൽ വെച്ച് തിരികെ 2003-04 എന്ന പേരിൽ വിപുലമായ സംഗമം നടത്താനും സമിതി തീരുമാനിച്ചു.
