CHANGARAMKULAM

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാവുന്ന എടപ്പാൾ സ്വദേശി പ്രമോദിന് മോഹൻലാൽ ഫാൻസ് അസോസിയേഷൻ സാമ്പത്തികസഹായം നൽകി.

ചങ്ങരംകുളം:ഓൾ കേരളാ മോഹൻലാൽ ഫാൻസ് അസോസിയേഷൻ എടപ്പാൾ ചങ്ങരംകുളം മേഖലാ കമ്മറ്റി സംയുക്തമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാവുന്ന യുവാവിന് സാമ്പത്തിക സഹായം നൽകി.എടപ്പാൾ ഗോവിന്ദ സിനിമാസിലും ശാരദ മൂവിസിലും ചങ്ങരംകുളം മാർസ് സിനിമാസിലും വൻ വിജയം നേടിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ഫാൻസ് ഷോ നടത്തിയതിൽ നിന്ന് ലഭിച്ച ലാഭത്തിന്റെ ഒരു വിഹിതമാണ് കിഡ്നി മാറ്റി വെക്കുന്ന പ്രമോദ് പൂക്കരത്തറ എന്ന യുവാവിന് നൽകിയത്.ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ എസ്ഐ ഹരിഹരസൂനുവിന്റെ നേതൃത്വത്തിൽ തുക കൈമാറി ഭാരവാഹികളായ സജിത്ത്

മൂക്കുതല,സന്തോഷ് ചങ്ങരംകുളം, ശ്രീജിത്ത് പള്ളിക്കര എന്നിവർ സംസാരിച്ചു. രാജേന്ദ്ര പ്രസാദ് എം,ഉണ്ണികൃഷ്ണൻ കല്ലൂർമ്മ, സതീശൻ പട്ടേരി,രാഹുൽ എരമംഗലം എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button