CHANGARAMKULAMLocal news
“ആലംകോട് ഗ്രാമപഞ്ചായത്തിന്റെ സാന്ത്വന സ്പർശം” കോവിഡ് വാക്സിനേഷൻ വീട്ടിലെത്തി നൽകും


ചങ്ങരംകുളം: പാലിയേറ്റീവ് രോഗികൾക്കും ഭിന്നശേഷിക്കാർക്കും കോവിഡ് വാക്സിനേഷൻ വീട്ടിൽ വെച്ച് നൽകും. ഇതിനായി സജ്ജീകരീച്ച
പാലിയേറ്റീവ് വാഹനത്തിൻെറ ഫ്ലാഗ് ഓഫ് ആലംകോട് ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്റ് പ്രഭിത ടീച്ചറും, മെഡിക്കൽ ഓഫീസർ ജുൽനയും ചേർന്ന് നിർവഹിച്ചു.ആലംകോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ സി.കെ പ്രകാശൻ,
ആലംകോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ഷെഹീർ, ആലംകോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേർസൺ ഷഹന നാസർ, മെംബർമാരായ അബ്ദുൽ മജീദ് , ചന്ദ്രമതി , എന്നിവർ പങ്കെടുത്തു. ഇന്ന് മുതൽ പഞ്ചായത്തിലെ
പാലിയേറ്റീവ് രോഗികൾക്കും ഭിന്നശേഷിക്കാർക്കും കോവിഡ് വാക്സിനേഷൻ വിട്ടിൽ വെച്ച് നൽകും.
