Categories: MALAPPURAM

വീണുകിട്ടിയ 5000 രൂപ ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചു മാതൃകയായി കല്പകഞ്ചേരി കല്ലിങ്ങൽപറമ്പ് എം എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ


മലപ്പുറം: വീണുകിട്ടിയ 5000 രൂപ ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചു മാതൃകയായി വിദ്യാർഥികൾ. മലപ്പുറം കല്പകഞ്ചേരി കല്ലിങ്ങൽപറമ്പ് എം എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ നിഹാൽ, ഫറാഷ് എന്നിവരാണ് പണം ഉടമസ്ഥനെ തിരികെ ഏൽപ്പിച്ചത്. മാതൃകാ പ്രവർത്തനം കാഴ്ചവച്ച ഇരു വിദ്യാർത്ഥികളെയും എം എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ അസംബ്ലിയിൽ വച്ച് ഹെഡ്മാസ്റ്റർ എൻ അബ്ദുൽ വഹാബ് ഉപഹാരം നൽകി ആദരിച്ചു.
പൂന്തോട്ടപ്പടി കനറാ ബാങ്കിന് പരിസരത്തുനിന്നാണ് കുട്ടികൾക്ക് പണം വീണുകിട്ടിയത്. തുടർന്ന് പണം നഷ്ടപ്പെട്ട ഉടമസ്ഥനെ കണ്ടെത്തി പണം കനറാ ബാങ്ക് ജീവനക്കാരുടെ മുമ്പിൽ വെച്ച് തിരികെ ഏൽപ്പിക്കുകയും ചെയ്തു.

Recent Posts

എയര്‍ടെല്‍ വന്നാല്‍ മുട്ടിടിക്കും; അമ്മാതിരി പ്ലാനല്ലേ ഇറക്കിയത്, 56 ദിവസം കാലാവധി, 3 ജിബി ഡെയിലി

ഇന്ത്യയില്‍ ടെലികോം കമ്ബനികള്‍ അധികമൊന്നുമില്ല. സേവനങ്ങള്‍ നല്‍കുന്നതില്‍ ഉള്ള കമ്ബനികള്‍ ഒന്നും തന്നെ പിശുക്ക് കാട്ടാറുമില്ല . ഉപഭോക്താക്കളെ കൈയിലെടുക്കാൻ…

19 minutes ago

ഒറ്റപ്പാലത്ത് ഉത്സവപന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് വീണു

എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…

8 hours ago

എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു

’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…

9 hours ago

വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു; മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞതെന്ന് നിഗമനം

വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…

9 hours ago

വളാഞ്ചേരിയിൽ എം ഡിഎം എയുമായി രണ്ടു യുവാക്കൾ പിടിയിൽ

എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…

11 hours ago

കഞ്ചാവ് മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വില്‍പ്പന; വിദ്യാര്‍ത്ഥികള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…

11 hours ago