തിമിര ശസ്ത്രക്രിയ: 110-ാം വയസ്സിൽ കാഴ്ച വീണ്ടെടുത്തു.
മഞ്ചേരി: തിമിര ശസ്ത്രക്രിയയിലൂടെ 110-ാം വയ സ്സിൽ കാഴ്ച വീണ്ടെടുക്കാൻ സഹായിച്ച് മഞ്ചേരി ഗവ. മെഡിക്കൽ കോളജ്, വണ്ടൂർ സ്വദേശി രവി ക്കാണ് മെഡിക്കൽ കോളജിലെ നേതരോഗ വിഭാ ഗം നടത്തിയ ശസ്ത്രക്രിയയിലൂടെ കാഴ്ച തിരി കെ ലഭിച്ചത്.
മികച്ച ചികിത്സ നൽകി കാഴ്ചയുടെ ലോകത്തെത്തിച്ച മെഡിക്കൽ കോളജിലെ ടീമംഗ ങ്ങളെ ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദി ച്ചു. രോഗിയെ ഈ പ്രായത്തിലും ശസ്ത്രക്രിയ ന ടത്തി വിജയിപ്പിച്ച ഡോക്ടർമാർ മാതൃകയാണ്. ഇത്രയും ആത്മവിശ്വാസമുള്ള രവി എല്ലാവർക്കും പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു.
ഇരുകണ്ണിലും യുവിയൈറ്റിസും തിമിരവും ബാധി പൂർണമായി കാഴ്ച നഷ്ടമായ അവസ്ഥയിലാ ണ് ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളജ് നേത രോഗ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. പ്രായവും മറ്റ് അസുഖങ്ങളും ശസ്ത്രക്രിയക്ക് വെ ല്ലുവിളിയായിരുന്നു. നേത്രരോഗ വിഭാഗം മേധാവി ഡോ. രജനിയുടെ നേതൃത്വത്തിൽ ഇരുകണ്ണി ൻറയും തിമിര ശസ്ത്രക്രിയ ഒരേ ദിവസം നട ത്തി. നേത്രരോഗ വിഭാഗം അസിസ്റ്റന്റ് പ്രഫസ ർ ഡോ. പി.എസ്. രേഖ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. വീണ ദത്ത്, അനഷ്യ വിഭാ ഗം അസിസ്റ്റൻറ് പ്രഫ. ഷുഹൈബ് അബൂബക്ക ർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രമേഹരോഗികളിൽ കാണുന്ന റെനോപതിക്കാ യുള്ള ഒ.സി.ടി സ്കാൻ, ലേസർ ചികിത്സ എന്നിവ കൂടാതെ കോങ്കണ്ണ്, പോളകളുടെ ബലക്കുറവ് മൂ ലം ഉണ്ടാകുന്ന ടോസിസ്, തിമിരത്തിന് കുത്തി വെപ്പില്ലാതെയുള്ള താക്കോൽദ്വാര ശസ്ത്രക്രിയ എന്നിവ മെഡിക്കൽ കോളജ് നേത്രരോഗ വിഭാഗ ത്തിൽ വിജയകരമായി നടത്തിവരുന്നുണ്ട്. ഈ വിഭാഗത്തിൽ ബിരുദാനന്തര ബിരുദ കോഴ്സിലെ സീറ്റുകൾക്ക് മെഡിക്കൽ കൗൺസിൽ അംഗീകാ രം ലഭിച്ചത് മറ്റൊരു നേട്ടമാണ്.