പൊന്നാനി :പൊന്നാനിയിൽ വിസ തട്ടിപ്പ് നടത്തി പണം തട്ടി മുങ്ങിയ പ്രതിയെഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷം പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.പൊന്നാനിയിലെ ആദ്യ ഭാര്യയുടെ വീട്ടിൽ താമസിച്ച് വരവേ പലരിൽ നിന്നായി വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ശേഷം ആളുകളെ കബളിപ്പിച്ച് കുടുംബത്തെ ഉപേക്ഷിച്ച് മുങ്ങിയ പ്രതി ആലുവ സ്വദേശി യു സി കോളേജ് പരിസരത്തെ വാഴക്കാല പറമ്പിൽ പരീത് ഹാജിയുടെ മകൻ സാലിഹ് (60) നെയാണ് മലപ്പുറം ജില്ല പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ പി എസിന്റെ നിർദേശപ്രകാരം തിരൂർ ഡി.വൈ.എസ്.പി കെ . എം.ബിജുവിൻ്റെ നേതൃത്വത്തിൽ പൊന്നാനി സി ഐ വിനോദ് വലിയാട്ടൂർ, എസ് ഐ നവീൻ ഷാജ്, സി പി ഓ മാരായ നാസർ ,പ്രശാന്ത്, സൗമ്യ എന്നിവരടങ്ങുന്ന അന്വേഷണ സംഘം മഞ്ചേരി ആനക്കയത്ത് മറ്റൊരു വിവാഹം കഴിച്ച് ഒളിവിൽ കഴിഞ്ഞ് വരവെ അറസ്റ്റ് ചെയ്തത്.പൊന്നാനി കോടതി നാല് കേസുകളിൽ പിടികിട്ടപുള്ളിയായി പ്രഖ്യാപിച്ച പ്രതി സംസ്ഥാനത്ത് സമാന രീതിയിൽ ഉള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന വിവരം പരിശോധിച്ച് വരികയാണ് എന്ന് പൊന്നാനി സി ഐ വിനോദ് വലിയാട്ടൂർ അറിയിച്ചു.പ്രതിയെ ഇന്ന് പൊന്നാനി കോടതിയിൽ ഹാജരാക്കും.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…