EDAPPALLocal news
രാഘവപണിക്കർ മാസ്റ്ററെ ആദരിച്ചു


എടപ്പാള്‍ : കാലടി സർവ്വീസ് പെൻഷനേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് രാഘവപണിക്കർ മാസ്റ്ററെ ആദരിച്ചു. കാലടി യൂണിറ്റ് സിക്രട്ടറി കെ.കെ. അപ്പു, ട്രഷറർ എം.പി.ഉണ്ണികൃഷ്ണൻ ,എം.കെ.മോഹനൻ, ജില്ലാ കമ്മറ്റി അംഗം വി.രാമകൃഷ്ണൻ ,എം. കല്പകവല്ലി, വി.കെ.ശാന്തകുമാരി എന്നിവർ അദ്ദേഹത്തിന്റെ അണ്ണക്കമ്പാടുള്ള വീട്ടിലെത്തിയാണ് ആദരിച്ചത്. ആയിരത്തി തൊള്ളായിരത്തി എഴുപത്തിമൂന്നിലെ എൻ.ജി.ഒ. അദ്ധ്യാപക പണിമുടക്കിൽ പങ്കെടുത്ത് പതിനാല് ദിവസം ജയിൽവാസമനുഭവിച്ചിട്ടുണ്ട് രാഘവപണിക്കര്‍ മാഷ്. പ്രധാന അധ്യാപകനായിരുന്ന ഇദ്ദേഹത്തെ ശിക്ഷാ നടപടിയായി എടപ്പാൾ ഗവ: മാപ്പിള എൽ .പി .സ്കൂളിൽ നിന്നും വെളിയങ്കോട് എൽ.പി സ്കൂളിലേക്ക് സ്ഥലം മാറ്റി. കാലടി ഗവ: എൽ.പി.സ്കൂളിലും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. എടപ്പാൾ ഗവ.എൽ.പി സ്കൂളിൽ നിന്ന് 1988 ലാണ് മാഷ് വിരമിക്കുന്നത്.
