എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ ജനറൽബോഡി യോഗം ചേർന്നു


എടപ്പാൾ:ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ 2021- 22 വർഷത്തെ പി. ടി. എ. ജനറൽബോഡി യോഗം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ചേർന്നു. പി. ടി. എ. പ്രസിഡണ്ട് സലാം പോത്തനൂർ അധ്യക്ഷത വഹിച്ച യോഗം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് പി.പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഗഫൂർ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സതീശൻ മാസ്റ്റർ ഹയർ സെക്കൻഡറി സ്കൂളിന്റെയും രഘു മാസ്റ്റർ ഹൈസ്കൂളിന്റെയും റിപ്പോർട്ടുകൾ അവതരിപ്പിച്ചു പ്രധാനാധ്യാപിക സരോജിനി ടീച്ചർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.യോഗത്തിൽ 2022 – 23 വർഷത്തെ പി. ടി. എ. പ്രസിഡണ്ടായി അഡ്വക്കറ്റ് കബീർ കാരിയാട്ടിനേയും പിടിഎ വൈസ് പ്രസിഡണ്ടായി രശ്മിയെയും എസ്എംസി ചെയർമാനായി സുന്ദരനെയും എസ്എംസി വൈസ് ചെയർമാനായി രഞ്ജിത്തിനെയും പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങളായി ഹമീദ് എടപ്പാൾ, നാസർ എടപ്പാൾ, റൗഫ്, നിഷ, പ്രബിൻ, പ്രജിത,റഷീദ്,സുന്ദരൻ തൈക്കാട്,നിഷ പ്രേം, വിനീത, എന്നിവരെ പി. ടി. എ. എക്സിക്യുട്ടീവ് അംഗങ്ങളായും യോഗം ഐക്യകണ്ടേന തിരഞ്ഞെടുത്തു.യോഗത്തിൽ സലാം പോത്തനൂർ നന്ദിയും പറഞ്ഞു.
