വിവേചനങ്ങളില്ലാത്ത ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുക; അഡ്വ: ഗായത്രി
തവനൂർ : ജാതിമത ചിന്തകൾക്കപ്പുറത്ത് നമ്മളെല്ലാം ഒന്നാണെന്ന ബോധത്തോടെ വിവേചനങ്ങളില്ലാത്ത ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകണമെന്നും, പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എല്ലാവരെയും ചേർത്ത് പിടിച്ച് നടത്തിവരുന്ന സേവനങ്ങൾ അത്തരമൊരു നല്ല സന്ദേശമാണ് നൽകുന്നതെന്നും പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ആർ ഗായത്രി അഭിപ്രായപ്പെട്ടു.
പി സി ഡബ്യൂ എഫ് നരിപ്പറമ്പ് അങ്ങാടിയിൽ സംഘടിപ്പിച്ച റിലീഫ് 2026 ധനസമാഹരണ കാംപയിൻ പ്രഖ്യാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സാമൂഹ്യ പ്രവർത്തകനും, നഹ്ൽ ഗ്രൂപ്പ് ചെയർമാനുമായ റഫീഖ് ടി എ റിലീഫിലേക്ക് കാൽ ലക്ഷം രൂപ ആദ്യ വിഹിതം നൽകി ഫണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
പി സി ഡബ്ലിയു എഫ് കേന്ദ്ര കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് പി കോയക്കുട്ടി മാസ്റ്റർ ഫണ്ട് ഏറ്റു വാങ്ങി.
വാർഡ് മെമ്പർ കെ വി സലീം, റിലീഫ് കാംപയിൻ ലഘുലേഘ പ്രകാശനം ചെയ്തു.
പി സി ഡബ്ലിയു എഫ് കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷൻ ഡോ: അബ്ദുറഹ്മാൻ കുട്ടി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് സ്വാഗതം പറഞ്ഞു.
ബ്ലോക്ക് മെമ്പർ ബൽഖീസ് കൊരണപ്പറ്റ, വാർഡ് മെമ്പർമാരായ ഷിംജ എം പി, റഫീഖത്ത് സി ആശംസകൾ നേർന്നു.
ടി മുനീറ, കുഞ്ഞി മൊയ്തീൻ കുട്ടി, അഷ്റഫ് മച്ചിങ്ങൽ, ജി സിദ്ധീഖ്, ഹനീഫ മാളിയേക്കൽ, മുജീബ് കിസ്മത്ത്, ആമിനു, ഹസീന, എം കെ സൈനുദ്ധീൻ ഹാജി, പി കെ ഹംസ ഹാജി, സി റാഫി തുടങ്ങിയവർ സംബന്ധിച്ചു.
മുസ്തഫ കാടഞ്ചേരി നന്ദി പറഞ്ഞു.