KERALA
വിനോദയാത്രാ സംഘത്തിലെ ഒൻപത് വയസുകാരൻ യാത്രാമദ്ധ്യേ മരിച്ചു; ഭക്ഷ്യ വിഷബാധയെ തുടര്‍ന്നെന്ന് സംശയം

മൂന്നാറിലെത്തി മടങ്ങുകയായിരുന്ന അടൂർ സ്വദേശികളായ വിനോദയാത്രാ സംഘത്തിലെ 9 വയസുകാരൻ യാത്രാമദ്ധ്യേ മരിച്ചു. ഭക്ഷ്യ വിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം .വൈശാഖിൻ്റെ പിതാവിൻ്റെ അനുജനും ഭാര്യക്കും മകള്‍ക്കും ഒപ്പമായിരുന്നു യാത്ര.
വൈശാഖിൻ്റെ അനുജനും കൂടെയുണ്ടായിരുന്നു. ബന്ധുക്കള്‍ക്കൊപ്പം മൂന്നാറില്‍ പോയി തിരികെ വരുമ്ബോഴാണ് സംഭവം. മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രിയിലാണ് ഉള്ളത്.
മുന്നാറിലെ ഹോം സ്‌റ്റേയില്‍ നിന്നു ഭക്ഷണം കഴിച്ചു മടങ്ങി വരുംവഴി എല്ലാവർക്കും അസ്വസ്‌ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. വീട്ടിലേക്കുള്ള യാത്രയില്‍ വൈശാഖിന് വീണ്ടും അവശത അനുഭവപ്പെട്ട് കോതമംഗലത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു. പോസ്റ്മാർട്ടം റിപ്പോർട്ടിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ.
