Local newsTHRITHALA
വിദ്യാർഥിയുടെ ഭീഷണി വീഡിയോ; ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ റിപ്പോർട്ട് തേടി
തൃത്താല: അധ്യാപകനെ വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഹയർസെക്കൻഡറി ജോയിൻറ് ഡയറക്ടർ റിപ്പോർട്ട് തേടി. വീഡിയോ പുറത്തുവന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് വിശദീകരണം തേടിയത്. ബാലാവകാശ കമ്മീഷനും വിഷയം പരിശോധിക്കുമെന്നാണ് അറിയുന്നത്. സ്കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരരുത് എന്ന നിർദ്ദേശം പ്ലസ് വൺ വിദ്യാർഥി മറികടന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഫോൺ പിടിച്ചെടുത്ത അധ്യാപകനെതിരെ വിദ്യാർത്ഥി ഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തിൽ അധ്യാപകരും പിടിഎയും തൃത്താല പോലീസിൽ പരാതി നൽകുകയും ചെയ്തു