EDAPPALLocal news
വിദ്യാർത്ഥികൾ തവനൂർ ഇൻസ്ട്രക്ഷണൽ ഫാം സന്ദർശിച്ചു
എടപ്പാൾ : ബഡ്‌സ് ഡേ വാരാചരണത്തിന്റെ ഭാഗമായി തവനൂർ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികളും വിദ്യാർഥികളും കാർഷിക സർവകലാശാലയുടെ തവനൂർ ഇൻസ്ട്രക്ഷണൽ ഫാം സന്ദർശിച്ചു. പരിപാടിയുടെ ഉദ്ഘാടനം തവനൂർ പഞ്ചായത്ത് പ്രസിഡന്റ് സി പി നസീറ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി ശിവദാസ് അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി കെ എം പ്രീതി, തവനൂർ ഇൻസ്‌ട്രേക്ഷന്ൽ ഫാം ഹെഡ് ഡോ. പി കെ അബ്‌ദുൾ ജബ്ബാർ, പഞ്ചായത്തംഗങ്ങളായ ധന ലക്ഷ്മി, ലിഷ മോഹൻ, വിമൽ, ഫിറോസ്, ഷഹാന ബിന്ദു എന്നിവർ സംസാരിച്ചു. അധ്യാപിക ഷെമീമ സ്വാഗതവും ബേബി നന്ദിയും പറഞ്ഞു.