MALAPPURAM

വിദ്യാർത്ഥികളെ കേന്ദ്രികരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന യുവാക്കൾ പിടിയിൽ.

കുറ്റിപ്പുറം:വിദ്യാർത്ഥികളെ കേന്ദ്രികരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന യുവാക്കൾ പിടിയിലായി.വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടെ കുട്ടികൾക്ക് ലഹരിവിതരണം ചെയ്യുന്ന സംഘങ്ങളും സജീവമാകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് സ്റ്റേഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്ന് പേർ പിടിയിലായത്.ബീരാൻ ചിറ തൃപ്രങ്ങോട്ട് വിഷ്ണു (22) കുറ്റിപ്പുറം മൂടാൽ പരിസരത്തു നിന്നും, ആനക്കര ചേകന്നൂർ കുന്നത്ത് സിറാജ് (19) എന്നയാളെ കുറ്റിപ്പുറം ബസ്റ്റാന്റ് പരിസരത്ത് നിന്നും ഷറഫുദീൻ (29) ഞായംകോട്ടിൽ പാണ്ടികശാല എന്നയാളെ മൂടാൽ ഭാഗത്ത് വെച്ചുമാണ് എസ്ഐ നിഖിൽ എസ് സി പി ഒ ജയപ്രകാശ് നിഷാദ് അലക്സ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇവരുടെ കസ്റ്റമേഴ്സ്” ആയ വരെ രക്ഷിതാക്കളെ വിളിച്ചു വരുത്തി ലഹരി വിമുക്തി ചികിത്സക്ക് അയച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button