PONNANI

വിദ്യാർത്ഥികളെ കയറ്റാത്ത ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണം: എ ഐ എസ് എഫ്‌

പൊന്നാനി : ബസ് സ്റ്റാൻഡിൽ കയറാതെയും വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെയും അവഗണിക്കുന്ന ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് AISF പൊന്നാനി എംഇഎസ് യൂണിറ്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ ദിൽജിത് സ്വാഗതം പറഞ്ഞു എ കെ അഭിയാൻ അധ്യക്ഷത വഹിച്ചു AISF സംസ്ഥാന ജനറൽ സെക്രട്ടറി അതിൻ അമ്പാടി ഉദ്ഘാടനം ചെയ്തു. AISF സംസ്ഥാന ജോയിൻ സെക്രട്ടറി അഖിലേഷ്, AISF സംസ്ഥാന വൈസ് പ്രസിഡൻറ് ഗോവിന്ദ്, എ കെ ജബ്ബാർ, കെ കെ ബാബു, എം മജിദ് , നിസാർ ആനപ്പടി, ഷെഫീഖ് എന്നിവർ സംസാരിച്ചു AISF യൂണിറ്റ് കമ്മിറ്റി അംഗം സഞ്ജയ് നന്ദി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button