വ്യത്യസ്തമായ പേരും പ്രമേയവുമായി “ലാൽജോസ് 18ന് തീയറ്ററുകളിൽ: ആകാംഷയോടെ ചങ്ങരംകുളത്തെ ബാല താരങ്ങളും

ചങ്ങരംകുളം:പുതുമുഖതാരങ്ങളെ അണിനിരത്തി ഒരുക്കിയ ലാൽജോസ് 18 ന് റിലീസ്ചെയ്യും.അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് ഏറെ ശ്രദ്ധേയമായ ചിത്രമാണ് ലാൽജോസ്. 666 പ്രൊഡക്ഷൻസിൻറെ ബാനറിൽ ഹസീബ് മേപ്പാട്ട് നിർമ്മിച്ച് നവാഗതനായ കബീർ പുഴമ്പ്രം ഒരുക്കുന്ന സിനിമയാണ് ലാൽ ജോസ്. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാൽ ജോസിൻറെ പേരുതന്നെയാണ് ചിത്രത്തിൻറെ ടൈറ്റിൽ ഈയൊരു പുതുമയിലൂടെ തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ
ചർച്ചയായിക്കഴിഞ്ഞു. സിനിമയെയും സിനിമ പ്രവർത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരൻറെ ജീവിതത്തിലെ വഴിത്തിരിവാണ് ലാൽജോസ് സിനിമയുടെ കേന്ദ്ര പ്രമേയം.എന്നാൽ സിനിമ സമീപകാല സംഭവങ്ങളെയും ജീവിത മൂല്യങ്ങളെയും ഒപ്പിയെടുക്കുകയാണെന്ന് സംവിധായകൻ കബീർ പുഴമ്പം പറഞ്ഞു.സസ്പെൻസും
തിലും നിറഞ്ഞ ഒരു ഫാമിലി എൻറർടൈനറാണ് ലാൽജോസ്. എന്നാൽ പേരു സൂചിപ്പിക്കുന്നതിലൂടെ ചിത്രത്തിന് വളരെ വ്യത്യസ്തമായ ഒരു സസ്പെൻസ് ഉണ്ടെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ആകർഷിപ്പിക്കുന്ന വളരെ പുതുമയുള്ള ചിത്രം കൂടിയാണ് ലാൽജോസ് സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്.ഒട്ടേറെ വെബ്സീരിയലുകളിലൂടെ ശ്രദ്ധേയനായ യുവനടൻ ശാരിഖ് ആണ് ലാൽജോസിലെ നായക കഥാപാത്രത്തെ
അവതരിപ്പിക്കുന്നത്.പുതുമുഖ നടി ആൻ ആൻഡ്രിയയാണ് ഇതിലെ നായിക. അഭിനേതാക്കൾ – ഭഗത് മാനുവൽ, ജെൻസൺ, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവൻ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശർമ്മ, വി.കെ. ബൈജു പ്രധാന താരങ്ങളുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് ചങ്ങരംകുളം സ്വദേശികൾ ആയ ബാല താരങ്ങൾ ആണ്. നായകൻ ആയ ശാരിക്കിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് ഇതിനോടകം ഏതാനും സിനിമകളിൽ മുഖം കാണിച്ചും ഹ്രസ്വ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു ശ്രദ്ധേയനായ ബാലതാരം ചങ്ങരംകുളം ആലംകോട് സ്വദേശി ആയ ആദിത് പ്രസാദ് ആണ്. നായിക ആൻ ആന്ദ്രിയയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് ചങ്ങരംകുളം പന്താവൂർ സ്വദേശി ആയ നിഹാര ബിനേഷ് മണി ആണ്. ചിത്രത്തിന്റെ സംഗീത സംവിധായകൻ ബിനേഷ് മണിയുടെ മകൾ ആണ് നിഹാര. കൂടാതെ നായകന്റെ കുട്ടുകാരന്റെ കഥാപാത്രം ചെയ്യുന്ന ജെൻസ്ന്റെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ട് പന്താവൂർ സ്വദേശി ഹംദാനും മുഖം കാണിക്കുന്നു. ചിത്രത്തിലെ റിലീസ് ആയ സിഡ് ശ്രീറാം ആലപിച്ച “സുന്ദരിപ്പെണ്ണേ” എന്ന ഗാനം ഇതിനോടകം പ്രേക്ഷക പ്രശംസ നേടിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം റിലീസ് ആയ ചിത്രത്തിന്റെ ട്രൈലറിനും നല്ല പ്രതികരണം ആണ് ലഭിക്കുന്നത്.ബാനർ – 666 പ്രൊഡക്ഷൻസ്, നിർമ്മാണം – ഹസീബ് മേപ്പാട്ട്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – കബീർ പുഴ, ഡി.ഒ.പി. – ധനേഷ്, സംഗീതം – ബിനേഷ് മണി, ഗാനരചന – ജോ പോൾ, മേക്കപ്പ് – രാജേഷ് രാഘവൻ, കോസ്റ്റ്യൂംസ് – റസാഖ് തിരൂർ, ആർട്ട് – ബിജു പൊന്നാനി, പ്രൊഡക്ഷൻ കൺട്രോളർ – ഇ.എ. ഇസ്മയിൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – ജബ്ബാർ മതിലകം, പ്രൊഡക്ഷൻ മാനേജർ – അസീസ് കെ.വി, ലൊക്കേഷൻ മാനേജർ – അമീർ ഇവെൻട്രിക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സനു പി.ആർ.ഒ. പി.ആർ. സുമേരൻ.
