CHANGARAMKULAM

വിദേശ ഭാഷകൾ സ്വായത്തമാക്കാൻ പരിശീലനങ്ങൾ ഏർപ്പെടുത്തണം; മന്ത്രി അഹമദ് ദേവർ കോവിൽ

ചങ്ങരംകുളം: വിദ്യാർത്ഥികൾക്ക് ഉള്ളു തുറന്നു ലോകത്തോടു സംവദിക്കാൻ വിദേശ ഭാഷകളിലുള്ള പ്രാവീണ്യം പ്രധാനമാണെന്നും അതിനു പരിശീലനങ്ങൾ നൽകണമെന്നും തുറമുഖ മന്ത്രി അഹമദ് ദേവർ കോവിൽ.

പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾക്കായി അത്യാധുനിക സൗകര്യത്തോടെയുള്ള ലാംഗ്വേജ് ലാബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് ഭാഷ സരളമായി പഠിക്കുന്നതോടൊപ്പം ഉച്ചാരണവും വ്യാകരണവും ശരിയായി മനസിലാക്കി വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ പരിശീലനം കലാലയങ്ങളിൽ നിന്നു തന്നെ ലഭ്യമാവേണ്ടതുണ്ട് എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ഇർശാദ് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് കെ സിദ്ധീഖ് മൗലവി അയിലക്കാട് ആധ്യക്ഷത വഹിച്ചു. കേരള ഹസൻ ഹാജി , വാരിയത്ത് മുഹമ്മദലി , അബ്ദു റഷീദ് അൽ-ഖാസിമി , ഹസൻ നെല്ലിശേരി , പി പി നൗഫൽ സഅദി , കെ എം ശരീഫ് ബുഖാരി , കെ പി എം ബഷീർ സഖാഫി , എ മുഹമ്മദുണ്ണി ഹാജി , വി വി കെ മൊയ്തീൻ , ശംസുദ്ധീൻ ആലങ്കോട് .ഷൗക്കത്ത് മുണ്ടേങ്കാട്ടിൽ, ശക്കീർ ഒതളൂർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button