Local newsTHAVANUR
വിജയോത്സവം 2023 സംഘടിപ്പിച്ചു
തവനൂർ ഗ്രാമപഞ്ചായത്ത് എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിക്കുന്നതിനായി വിജയോത്സവം 2023 സംഘടിപ്പിച്ചു. ചടങ്ങിൽ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിച്ച കേളപ്പജി മെമ്മോറിയൽ ഗവൺമെന്റ് വെക്കേഷണൽ സെക്കൻഡറി സ്കൂളിന് ഉപഹാരം നൽകി ആദരിച്ചു. പരിപാടി ഡോ. കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സിപി നസീറ അധ്യക്ഷത വഹിച്ചു. ടിവി ശിവദാസ്,നിഷ മോഹൻ, ധനലക്ഷ്മി, സെക്രട്ടറി അബ്ദുൽ സലീം, സബിൻ ചിറക്കൽ, ബാലകൃഷ്ണൻ, അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു