Alamkode

വിജയികളെ അനുമോദിച്ചു

നല്ല വിദ്യാഭ്യാസത്തിലൂടെ നല്ല വ്യക്തികളെ വളർത്തിയെടുക്കുക
എന്ന മുദ്രാവാക്യത്തിൽ വളയംകുളം
കെ എൻ എം വിജയികളുടെ സംഗമം സംഘടിപ്പിച്ചു .

ആലംകോട് പഞ്ചായത്തിലെ എട്ട് ഒൻപത് പത്ത് വാർഡുകളിൽനിന്ന് എസ്എസ്എൽസി പ്ലസ് ടു പരീക്ഷ പാസായ വിദ്യാർത്ഥികളെ പരിപാടിയിൽ വെച്ച് ആദരിച്ചു.
ശാഖ പ്രസിഡണ്ട് സലിം കോകൂർ അധ്യക്ഷം വഹിച്ചു .
റിട്ടയേഡ് ഡെപ്യൂട്ടി കലക്ടർ പി.പി.എം അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

അബ്ദുൽ മജീദ് സുഹരി മുഖ്യപ്രഭാഷണം നടത്തി.
ആലങ്കോട് പഞ്ചായത്ത് പ്രസിഡണ്ട്
കെ വി ഷഹീർ, അസ്സബാഹ് ലാംഗ്വേജ് അക്കാദമി പ്രിൻസിപ്പൽ ഡോക്ടർ. അബ്ദുൽ ഹസീബ് മദനി , എംവിഎം സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഷീദ്, സി വി ഹുസൈൻ , കുഞ്ഞുമുഹമ്മദ് പന്താവൂർ, മുജീബ് റഹ്മാൻ പി ഐ , കെ ഹമീദ് മാസ്റ്റർ,
വി.വി. മൊയ്തുട്ടി, എം ബദറുദ്ദീൻ എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button