Local newsMARANCHERY
വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ച് മാറഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി
![](https://edappalnews.com/wp-content/uploads/2023/06/fb74cf5e-b142-4819-8884-efb49a61f673.jpg)
![](https://edappalnews.com/wp-content/uploads/2023/06/IMG-20230511-WA0694-1024x1024-5-1024x1024.jpg)
മാറഞ്ചേരി: മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വ്യാപാരികളുടെ കുടുംബാംഗങ്ങളിൽ വിവിധ പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്കായ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് “ടാലന്റ് ടോപ്പ് അപ്പ് ” പ്രതിഭ സംഗമം സംഘടിപ്പിച്ചു. മാറഞ്ചേരി കരുണാ ഭവനിൽ നടന്ന സംഗമം പൊന്നാനി മണ്ഡലം പ്രസിഡന്റ് ഫൈസൽ തവയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് വി.കെ നജ്മുദ്ധീൻ അധ്യക്ഷത വഹിച്ചു. വനിത വിംഗ് മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ആരിഫ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ നൽകി. വാർഡ് മെമ്പർ സുലൈഖ റസാഖ് യൂണിറ്റ് സെക്രട്ടറി സത്താർ അമ്പാരത്ത്, നെൽജോ നീലങ്കാവിൽ, ബഷീർ സിൽവർ, അഷ്ഫ് പുറങ്ങ്, മജീദ് ഐ മാക്സ് , അബ്ദുറഹ്മാൻ എ ആർ , സജ്നി എന്നിവർ പ്രസംഗിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)