KERALA
വാളയാർ ചെക്ക് പോസ്റ്റിൽ കണക്കിൽപ്പെടാത്ത പണം; പിടികൂടി വിജിലൻസ്


പാലക്കാട് : വാളയാർ RT0 ചെക്ക് പോസ്റ്റിൽ നിന്ന് കണക്കിൽ പെടാത്ത 6,500 രൂപ കണ്ടെത്തി. വിജിലൻസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. അബു എന്ന ഏജൻറിൽ നിന്നാണ് പണം കിട്ടിയത്. കഴിഞ്ഞ ദിവസവും ഇതേ ചെക്ക് പോസ്റ്റിൽ നിന്ന് കണക്കിൽ പെടാത്ത പണം കണ്ടെത്തിയിരുന്നു.
