Local newsMALAPPURAMTHAVANURTHRITHALA
വസ്തു നികുതി പരിഷ്കാരം; നഗരസഭയിൽ നിയമനം
തിരൂരങ്ങാടി നഗരസഭയിലെ വസ്തു നികുതി പരിഷ്കാരവുമായി ബന്ധപ്പെട്ട് നഗരസഭ പരിധിയിലെ നിലവിലുള്ള കെട്ടിടങ്ങൾ അളന്നു തിട്ടപ്പെടുത്തുന്നതിനും വിവര ശേഖരണത്തിനും ഡേറ്റ എൻട്രിക്കുമായി ഡിപ്ലോമ (സിവിൽ എൻജിനീയറിങ്), ഐടിഐ ഡ്രാഫ്റ്റ്മാൻ സിവിൽ, ഐടിഐ സർവേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ 25 ന് മുൻപായി നഗരസഭ റവന്യു വിഭാഗവുമായി ബന്ധപ്പെടുക.