വളാഞ്ചേരി ഹൈവേ പോലീസ്സുരക്ഷിത യാത്രക്ക്ഭിന്നശേഷികുട്ടികൾക്ക് ട്രാഫികബോധൽക്കരണം നടത്തി
വളാഞ്ചേരി ഹൈവേ പോലീസ്
വളാഞ്ചേരി ഇൻഫിനിറ്റി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും നൽകിയ ട്രാഫിക് ബോധവൽക്കരണം
നവ്യാനുഭവമായി.
റോഡ് ക്രോസ് ചെയ്യുന്നതിനുള്ള ശരിയായ മാർഗങ്ങൾ, ജംഗ്ഷനുകളിൽ പാലിക്കേണ്ട മുൻകരുതലുകൾ, റോഡിലൂടെ സുരക്ഷിതമായി നടക്കാനുള്ള രീതികൾ എന്നിവയെക്കുറിച്ച് പരിശീലനത്തിലൂടെ ലളിതമായി മനസ്സിലാക്കി കൊടുത്തത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. കൂടാതെ ടർഫിൽ കുട്ടികൾക്കൊപ്പം വ്യായമവും , ഫുട്ബോൾ മൽസരവും പോലീസ് മധുര വിതരണവും നടത്തിയത് ആഹ്ലാദമായി.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റഷീദ് പാറക്ക
ൽ, സി.പി.ഒ. രതീഷ് കുമാർ , സെയ്താലികുട്ടി ഹാജി എന്നിവർ സംസാരിച്ചു.
ഇൻഫിനിറ്റി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ വളണ്ടിയർമാരായ ഷാജി ഷെൽവാസ് കെ., സുനൂൻ, അജ്‌വൽ, ഐശ്വര്യ, ദിൽന, ശിബിലി, സിദ്ധാർഥ് എന്നിവർ പരിപാടിയിൽ പങ്കാളികളായി.
ഭിന്നശേഷി കുട്ടികൾക്കായി തുടർ ദിവസങ്ങളിൽ വിവിധ തരത്തിലുള്ള പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഹൈവേ പോലീസ് സബ് ഇൻസ്പെകടർ നസീർ തിരൂർക്കാട് അറിയിച്ചു.