Valanchery
വളാഞ്ചേരിയിൽ എം ഡിഎം എയുമായി രണ്ടു യുവാക്കൾ പിടിയിൽ

എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്.
വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം ഡിഎം എയുമായി രണ്ടു യുവാക്കൾ പിടിയിലായി. പൂക്കാട്ടിരി എടയൂർ സ്വദേശി സുഹൈൽ, വളാഞ്ചേരി കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച്ച നടത്തിയ പരിശോധനയിൽ വളാഞ്ചേരിയിലെ ജ്വല്ലറി ഷോപ്പിന് സമീപം വെച്ചാണ് ദർവേഷ് ഖാൻ പിടിയിലായത്. ഇയാളിൽ നിന്നും 0.35 ഗ്രാം എം ഡി എം എയാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് സുഹൈൽ പിടിയിലാകുന്നത്. ഇയാളിൽ നിന്നും 7 ഗ്രാം വരുന്ന എം ഡി എം എ യാണ് പോലീസ് പിടികൂടിയത്. ഉപയോഗത്തിനും വിൽപ്പനക്കുമായാണ് ഇരുവരും മയക്കുമരുന്ന് കൈ വശം വെച്ചിരുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കും.
