CHANGARAMKULAMLocal news
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ എരമംഗലം ചങ്ങരംകുളം റോഡ് തുറന്നു

ചങ്ങരംകുളം:പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പൂര്‍ണ്ണമായും അടച്ച എരമംഗലം ചങ്ങരംകുളം റോഡ് തുറന്നു കൊടുത്തു.വെളിയംകോട് പഞ്ചായത്തില്‍ കണ്ടയ്മെന്റ് സോണ്‍ ആയതോടെയാണ് എരമംഗലത്ത് നിന്ന് ചങ്ങരംകുളം പോവുന്ന പ്രധാന റോഡ് പെരുമ്പടപ്പ് പോലീസ് അടച്ചത്.ആശുപത്രി അടക്കമുള്ള അവശ്യ സര്‍വീസുകളെ ബാധിക്കുകയും പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.പിന്നീട് അധികൃതര്‍ ഇടപെട്ട് പൂര്‍ണ്ണമായും അടച്ച റോഡ് ഭാഗികമായി തുറക്കുകയായിരുന്നു
