Valayamkulam
വളയംകുളം ഇസ്ലാഹി അസോസിയേഷന്‍ ഓർഫൻ കെയർ റമളാൻ സംഗമം നടത്തി
ചങ്ങരംകുളം:വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ ഓർഫൻ കെയർ പദ്ധതിയിൽ ഉൾപ്പെട്ട മാതാക്കൾക്കായി റമദാൻ സംഗമം സംഘടിപ്പിച്ചു.ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്കെ വി മമ്മു കോട്ടക്കൽ ഉദ്ഘാടനം ചെയ്തു .പിപിഎം അഷ്റഫ് അധ്യക്ഷം വഹിച്ചു.ഉമ്മമാർക്കുള്ള വസ്ത്രം വിതരണം, വിവിധ ധനസഹായ വിതരണം എന്നിവ ചടങ്ങിൽ വച്ച് നിർവഹിച്ചു. അറബ് മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങളിൽ സംഗമം ഉത്കണ്ഠ രേഖപ്പെടുത്തി.