Valayamkulam
വളയംകുളം അസ്സാബഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംരംഭകനൊപ്പം സംവാദം
വളയംകുളം: അസ്സാബഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ലോക സംരംഭക ദിനാചരണത്തിന്റെ ഭാഗമായി “Talk with Entrepreneur” എന്ന പരിപാടി സംഘടിപ്പിച്ചു.
പരിപാടി കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് കോയ എം. എൻ. അധ്യക്ഷനായി. പി. പി. എം. അഷ്‌റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
നെല്ലറ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ഷംസുദീൻ നെല്ലറ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാർത്ഥികളിൽ കരിയർ പ്രചോദനവും ബിസിനസ് അവബോധവും വളർത്തുന്നതിനായിരുന്നു സംവാദത്തിന്റെ ലക്ഷ്യം.
ആശംസകൾ ഡോ. ബൈജു എം. കെ. നിർവഹിച്ചു. സ്വാഗതം ഷമീൽ ലും നന്ദി പ്രകാശനം ലബീബയും നടത്തി.
പരിപാടി ED ക്ലബ്, കൊമേഴ്സ് ക്ലബ്, IIC, പി.ജി ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്‌സ്, മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു.